കനത്ത മഴയിലും മലവെള്ള പാച്ചിലിലും മംഗലംഡാം കടപ്പാറയില്‍ ആലുങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ പോയി അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. പോത്തന്‍ തോട്ടില്‍ വെള്ളം കൂടിയതിനെ തുടര്‍ന്ന് യുവാക്കള്‍ അക്കരയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വടക്കഞ്ചേരി ചന്തപ്പര സ്വദേശികളായ യുവാക്കളാണ് അകപ്പെട്ടത്.
വൈകീട്ട് നാലരയോടെയാണ് യുവാക്കള്‍ ആലിങ്കല്‍ വെള്ളം ചാട്ടം കാണാനെത്തിയത്. പയ്യെ ഇവര്‍ തോടിന്റെ അപ്പുറത്തെ കുന്നിലെത്തി. പെട്ടെന്നാണ് മഴ തുടങ്ങിയത്. ഇതോടെ തോട്ടില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് യുവാക്കല്‍ വനത്തില്‍ കുടുങ്ങുകയായിരുന്നു.
തളികക്കല്ല് കോളനിയിലേക്ക് പോകുകയായിരുന്ന രാജപ്രിയന്‍ (മാണിക്യന്‍) ആ സമയത്ത് തോടിന്റെ അരികില്‍ ബൈക്കുകള്‍ നില്‍ക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അപ്പുറത്തെ കുന്നില്‍ നിന്നും ആളുകളുടെ നിലവിളി കേട്ടത്. ഉടനെ നാട്ടുകാരേയും മംഗലംഡാം പൊലീസിലും വിവരം അറിയിച്ചു. ഏഴരയോടെ സ്ഥലത്തെത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂര്‍ കൊണ്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് അതികൃതരും സ്ഥലത്തെത്തി.