Entertainment Kerala News

ഭ്രമയുഗത്തിനതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

ഭ്രമയുഗത്തിലൂടെ ‘കുഞ്ചമൺ പോറ്റി’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. റിലീസാകാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ തിരിച്ചടി. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ ‘കുഞ്ചമൺ പോറ്റി’ അഥവാ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിൽ ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിക്കുന്നത് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും, ചിത്രത്തിന്റെ സംവിധായകനോ അണിയറപ്രവർത്തകരോ ഇതു സംബന്ധിച്ച് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം പറയുന്നു. ചിത്രം കുടുംബത്തെ മനഃപൂര്‍വം താറടിക്കുമോയെന്നും സമൂഹത്തിനു മുൻപാകെ മാനം കൊടുത്തുമോ എന്നും ഭയപ്പെടുന്നു. കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും ചിത്രത്തിൽ നിന്ന് നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Posts

Leave a Reply