Kerala News

ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്.

കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊട്ടിയത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയെ മര്‍ദ്ദിച്ച ശേഷം 500 മീറ്റര്‍ അകലേക്ക് എടുത്തു കൊണ്ടുപോകുകയും അവിടെ വച്ച് മര്‍ദിക്കുകയുമായിരുന്നു. അര്‍ധനഗ്നയായി രക്തത്തില്‍ കുളിച്ചു കിടന്ന വയോധികയെ രാവിലെ ആറ് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തനിക്ക് ഉണ്ടായത് ദുരനുഭവം ആണെന്നും പ്രതിയെ വേഗത്തില്‍ പിടികൂടണമെന്നും വയോധിക പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി റിഷീദിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വ‍ർഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് നേരെയാണ് ക്രൂര പീഡനം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം. വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചെത്തിയ യുവാവാണ് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

Related Posts

Leave a Reply