Kerala News

ഭാര്യയോട് നഗ്നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് മര്‍ദനം – ഭര്‍ത്താവിനെതിരെ കേസ്

നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്തെന്നുമാണ് പരാതി.

നഗ്നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവിനെതിരെ കേസ്. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്തെന്നുമാണ് പരാതി. ആളുകളിൽനിന്ന്‌ പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായിനിന്ന് വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

Related Posts

Leave a Reply