ബ്രഹ്മശ്രീ തൈക്കാട് അയ്യാഗുരു ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്& സ്പിരിച്ച്ൽ സ്റ്റഡിസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി. ജി. ആർ. അനിൽ ഞായറാഴ്ച പ്രസ് ക്ലബ്ബിൽ വച്ച് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഡോക്ടർ ശശിധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും മുൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിതുര ശശി മുഖ്യ അതിഥി ആയിരിക്കും. പി എസ് നടരാജപിള്ള അനുസ്മരണ പ്രഭാഷണം ചിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ നടത്തും.
സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ബ്രഹ്മശ്രീ തൈക്കാട് അയ്യാഗുരു നൽകിയ നവോത്ഥാന സന്ദേശങ്ങൾക്ക് പ്രചരണം നൽകിക്കൊണ്ട് വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആണ് അയ്യാ ഗുരു ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & സ്പിരിച്ചൽ സ്റ്റുഡൻസ്( എയിംസ്) രൂപവൽക്കരിച്ചിട്ടുള്ളത്. അയ്ത്തോച്ചാടണം, പന്തീഭോജനം, സ്ത്രീതുല്യത, യോഗ, ആത്മീയത തുടങ്ങിയ മേഖലകളിൽ അയ്യാ ഗുരുവിന്റെ സംഭാവനകൾ പുതുതലമുറയ്ക്ക് കൂടി പരിചയപ്പെടുത്താനുള്ള വിവിധതല പരിപാടികൾ നടപ്പിലാക്കുന്നത്.സ്ത്രീ ശാക്തീകരണം, കരിയർ, ഗൈഡൻസ്, വിദ്യാഭ്യാസ സഹായം, കൗൺസിലിംഗ്, നേതൃത്വ പരിശീലനം, യുവതി യുവാക്കൾ, സീനിയർ സിറ്റിസൺസ് വിദ്യാർത്ഥികൾ എന്നീ മേഖലകളിൽ വിവിധ വിഷയങ്ങളിലും പ്രചരണ ശാസ്ത്രീകരണ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. അംഗങ്ങളുടെ കലാകായിക സാഹിത്യ സാംസ്കാരിക സാമൂഹ്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരങ്ങളും പുസ്തകങ്ങളുടെ രചന, ശില്പശാലകൾ, സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ, തുടങ്ങിയവയും സംഘടിപ്പിക്കുന്നു.

സംഘടനയ്ക്ക് സംസ്ഥാനത്തിന് പുറമേ വിവിധ ഇടങ്ങളിലും ലയ സൺ ഓഫീസുകൾ പ്രവർത്തിക്കുവാനും തീരുമാനിച്ചിട്ടുണ്ട്… തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ചെയർമാൻ. എസ്.സി പിള്ള. ജനറൽ സെക്രട്ടറി മണക്കാട് ആർ പത്മനാഭൻ. വൈസ് ചെയർമാൻ മണക്കാട് വി സുരേഷ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ: സുഭാഷ് ചന്ദ്ര ബോസ്. മറ്റു സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു…