Kerala News

ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് അസം സ്വദേശികൾ പിടിയിൽ.

പത്തനംതിട്ട: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് അസം സ്വദേശികൾ പിടിയിൽ. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ബംഗാൾ സ്വദേശിയാണ് യുവതി. സംഭവ ശേഷം സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്.

കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികൾ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികൾ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അസം സ്വദേശികളായ ഖരീമുള്ള, അമീർ, റിബുൾ എന്നിവരാണ് പ്രതികൾ.

പൊലീസ് കേസ് എടുത്തതോടെ സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിലെ ജോളാർപേട്ടയിൽ നിന്നാണ് പിടികൂടിയത്. നാട്ടിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.v

Related Posts

Leave a Reply