ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് 58-ാം പിറന്നാൾ ആണിന്ന്. പതിവ് തെറ്റിക്കാതെ ആരാധകരുടെ കൂട്ടം രാത്രി തന്നെ മന്നത്തിനു മുമ്പിൽ തടിച്ചുകൂടി. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും തുടങ്ങി. പതിവ് തെറ്റിക്കാതെ തന്റെ ആരാധകരെ കാണാൻ ഷാരൂഖും എത്തി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ രീതിയിൽ പിറന്നാൾ ആഘോഷങ്ങൾ നടത്താനാണ് എസ്ആർകെയുടെ പദ്ധതി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ജിയോ എൻഎംഎസിസിയിൽ ആയിരിക്കും ഷാരൂഖിന്റെ ജന്മദിന ആഘോഷം. ദീപിക പദുക്കോൺ, കരൺ ജോഹർ, അറ്റ്ലീ, നയൻതാര, രാജ്കുമാർ ഹിരാനി തുടങ്ങിയവർ അതിഥികളാകുമെന്നാണ് വിവരം.