India News

ബെം​ഗളൂരുവിൽ കൃതി കുമാരി കൊല്ലപ്പെട്ടത് സുഹൃത്തിനെ കാമുകന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ തുടർന്നെന്ന് പൊലീസ്

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പിജിയായി താമസിക്കുന്ന കൃതി കുമാരി കൊല്ലപ്പെട്ടത് സുഹൃത്തിനെ കാമുകന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ തുടർന്നെന്ന് പൊലീസ്. കാമുകി തന്നിൽ നിന്നകലാൻ കാരണം കൃതി കുമാരിയാണെന്ന് പ്രതിയായ അഭിഷേക് ഘോസി കരുതിയെന്നും തുടർന്നുണ്ടായ പ്രതികാരവുമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പ്രതിയായ അഭിഷേക് തൻ്റെ കാമുകിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. കൃതിയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായിരുന്നു അഭിഷേകിന്റെ കാമുകി. അഭിഷേകിൽ നിന്ന് സുഹൃത്തിനെ സംരക്ഷിക്കാൻ, ഒരു പുതിയ സ്ഥലത്തേക്ക് താമസം മാറാൻ കൃതി അവളെ സഹായിച്ചു. സംഭവത്തിൽ പ്രകോപിതനായ അഭിഷേക് കൃതിയെ ഇല്ലാതാക്കാൻ തീരുമാനിച്ചെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലെ ബേഗംഗഞ്ച് സ്വദേശിയാണ് അഭിഷേക്. ഇയാളും കൃതിയുടെ സുഹൃത്തും കുട്ടിക്കാലം മുതൽ പ്രണയത്തിലായിരുന്നു.

ജോലിയിൽ പ്രവേശിച്ച ശേഷം യുവതി ബെം​ഗളൂരുവിലേക്ക് താമസം മാറി. യുവതി കൃതിയ്‌ക്കൊപ്പം ഒരു സ്വകാര്യ കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തത്. അഭിഷേകും ബെം​ഗളൂരുവിലേക്ക് മാറി. എന്നാൽ, ഇയാൾക്ക് ജോലിയോ മറ്റ് സുഹൃത്തുക്കളോ ഇല്ലായിരുന്നു. ഫ്ലാറ്റ് വാടകയ്‌ക്കെടുത്തുവെങ്കിലും കാമുകിയോടൊപ്പമായിരുന്നു പലപ്പോഴും താമസം. ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും വഴക്ക് പതിവാകുകയും ചെയ്തു. ഇയാൾ കാമുകിയെ മർദ്ദിക്കാനും തുടങ്ങി. ഇക്കാര്യങ്ങളെല്ലാം യുവതി കൃതിയോട് പറഞ്ഞു. തുടർന്നാണ് കൃതി, സുഹൃത്തിനെ മറ്റൊരിടത്തേക്ക് മാറ്റിയത്.

Related Posts

Leave a Reply