Kerala News

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടു.

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു കാറ് വന്നിടിക്കുകയായിരുന്നു.

ബന്നാര്‍ഘട്ട റോഡ്- കമ്മനഹള്ളി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ബൊമ്മസാന്ദ്രയിലെ ഒരു സ്വകാര്യ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് സഹദ്. റിഷ്ണു ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

Related Posts

Leave a Reply