Kerala News

ബീവറേജസ് കോര്‍പ്പറേഷന്റെ ആര്യനാട് മദ്യവില്‍പനശാലയില്‍ വന്‍ കവര്‍ച്ച.

തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്റെ ആര്യനാട് മദ്യവില്‍പനശാലയില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരം രൂപയുമാണ് കവര്‍ന്നത്.

രണ്ടംഗ സംഘം മദ്യവില്‍പന ശാലയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി കവര്‍ച്ച നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കള്‍ സിസിടിവിയുടെ കേബിളുകളും നശിപ്പിച്ചു. ആര്യനാട് പൊലീസ്, ഫോറന്‍സിക് സംഘം എന്നിവര്‍ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Related Posts

Leave a Reply