Kerala News

ബിഹാറിൽ പത്താം ക്ലാസുകാരിയെ കുരങ്ങൻമാരുടെ സംഘം വീടിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ടു; ദാരുണാന്ത്യം.

ബിഹാറിൽ പത്താം ക്ലാസുകാരിയെ കുരങ്ങൻമാരുടെ സംഘം വീടിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ടു. താഴെ വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ കുമാർ. ഈ സമയം ടെറസിലേയ്ക്ക് എത്തിയ ഒരു കൂട്ടം കുരങ്ങൻമാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ദൃക്സാക്ഷി പറ‍ഞ്ഞു.

താഴേയ്ക്ക് വീണ പ്രിയയുടെ തലയുടെ പിൻഭാഗത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായി. അബോധാവസ്ഥയിലായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുരങ്ങൻമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി പ്രിയ ​ഗോവണിയിലേയ്ക്ക് ഓടി. എന്നാൽ, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെൺകുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്. പെൺകുട്ടിയുടെ തലയിൽ ഉൾപ്പെടെയേറ്റ ഒന്നിലധികം പരുക്കുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

Related Posts

Leave a Reply