Kerala News Top News

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ പൂജ.

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ പൂജ. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും. സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

Related Posts

Leave a Reply