Kerala News

ബിജെപി നേതാവിനെതിരെ ലൈംഗിക പീഡനത്തിന് പരാതി

ബിജെപി നേതാവിനെതിരെ ലൈംഗിക പീഡനത്തിന് പരാതി. ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെയാണ് ലൈംഗിക പീഡന പരാതി. മണ്ഡലം ജനറൽ സെക്രട്ടറി എ വി നിധിനെതിരെയാണ് യുവതി പീഡന പരാതി നൽകിയത്. യുവതിക്ക് നിതിൻ നഗ്നചിത്രങ്ങൾ അയച്ചു നൽകി എന്നും പരാതിയിൽ. കൊയിലാണ്ടി മണ്ഡലം ബിജെപി നേതാവാണ് നിധിൻ

പണം ചോദിച്ചെന്നും ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി.

എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പരാതിക്ക് പിന്നാലെ നിധിനെ ചുമതലയിൽ നിന്നും നീക്കിയെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ചുമതലയിൽ നിന്നാണ് നീക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.

Related Posts

Leave a Reply