Gulf News

ബഹ്‌റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം

ബഹ്‌റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം. മനാമ സൂക്കിൽ ഷെയ്ഖ് അബ്ദുള്ള റോഡിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമത്തിലേർപ്പട്ടിരിക്കുയാണ്. സുഖിലെ സിറ്റി മാക്‌സ് ഷോപ്പിന് പിറകിലുള്ള മാളിനാണ് തീപിടിച്ചത്. പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts

Leave a Reply