Kerala News

ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്.

കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരുവായിരുന്നു ഇയാൾ. സുരാജിനെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

Related Posts

Leave a Reply