ആലുവ – കാലടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും 20000 രൂപ മോഷണം പോയതായി പരാതി. ബാഗിൽ നിന്നും പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്ന് രാവിലെ കാലടിയിൽ നിന്നും ആലുവയ്ക്ക് പോയ പുളിക്കൽ എന്ന ബസിലായിരുന്നു സംഭവം. ബസിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഇവർ വിവരം പൊലീസിലറിയിച്ചു. ഫേസ് മാസ്ക് അണിഞ്ഞ സ്ത്രീയാണ് മോഷണം നടത്തിയത് എന്നതിനാൽ മോഷ്ടാവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.