Kerala News

ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല.

ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ ഇര നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അന്വേഷിക്കും. അതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ദുബായിൽ വെച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് യുവതിയുടെ പരാതി. ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു.

യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസിൽ ആറാം പ്രതിയാണ്. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Posts

Leave a Reply