International News

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) അതിന്റെ പങ്കാളികള്‍ക്ക് നിര്‍ദേശം നല്‍കി.

ബംഗ്ലാദേശിലെ എല്ലാ പ്രൊജക്റ്റുകളും നില്‍ത്തി വെക്കണമെന്നാണ് USAID പങ്കാളികളോട് നിര്‍ദേശിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്, ബംഗ്ലാദേശ് കരാറുകള്‍ക്ക് കീഴില്‍ നല്‍കുന്ന സബ്സിഡികള്‍, സഹകരണ കരാറുകള്‍ അല്ലെങ്കില്‍ മറ്റ് സഹായങ്ങള്‍ എന്നിവ ഉടനടി നിര്‍ത്താനോ താത്ക്കാലികമായി നിര്‍ത്താനോ എല്ലാ യു.എസ്.എ.ഐ.ഡി പങ്കാളികളോടും ഉത്തരവിടുന്നു – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്ത് വിട്ട കത്തില്‍ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങള്‍ക്കുള്ള സഹായധനം, വിലയിരുത്തുന്നതിനായി 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായി യുഎസ് ഏജന്‍സിയുടെ നടപടി.

ബംഗ്ലാദേശിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം പലരെയും ഞെട്ടിക്കുന്നുണ്ട്. ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി പൊരുതുന്ന രാജ്യം, യുഎസ് സഹായം താല്‍ക്കാലികമായി നിര്‍ത്തിച്ചാല്‍ കൂടുതല്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

Related Posts

Leave a Reply