ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 74 കാരനായ റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ. ബംഗളൂരുവി ആയിരുന്നു സംഭവം. പ്രതിയുടെ വീടിനു മുകളിൽ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി 8:30 ഓടെ പെൺകുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ യാണ് സംഭവം കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാൻ വേണ്ടി പോയ പെൺകുട്ടി കരഞ്ഞു കൊണ്ടായിരുന്നു തിരിച്ചെത്തിയത്. കുട്ടിയുടെ ചുണ്ടുകൾ തടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ കാര്യങ്ങൾ ചോദിച്ചപ്പോൾ താഴെ നടന്ന സംഭവങ്ങൾ കുട്ടി അമ്മയോട് വിവരിക്കുകയായിരു ന്നു. ഉടൻതന്നെ കുട്ടിയുടെ പിതാവ് അയാളുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ അയാളെ ഭീഷണിപ്പെടുത്തി എന്നും വീട് ഒഴിഴാൻ നിർബന്ധിച്ചു എന്നും പിതാവ് പരാതിയിൽ പറയുന്നു.പ്രതിയുടെ മകനും പോലീസ് ഉദ്യോഗസ്ഥനാണ്. മകനും ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്പറയുന്നു. രണ്ടുപേർക്കെതിരെയും പോലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് പ്രകാരം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മകനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്