Kerala News

ഫെബ്രുവരി 4ന് കോൺഗ്രസിന്റെ ബദൽ സംഗമം; മല്ലികാർജുൻ ഖർഗെ തൃശൂരിൽ എത്തും

ബിജെപിക്ക് പിന്നാലെ തൃശൂരിൽ മഹാ സംഗമം സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി കോൺഗ്രസും. അടുത്ത മാസം നാലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമരം ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം.

ജനുവരി 3നാണ് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ച് ബിജെപി വലിയ സംഗമത്തിന് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും മഹാസംഘമം നടത്താൻ തീരുമാനിച്ചത്. തൃശൂര് തേക്കിൻകാട് വച്ചാകും മഹാസംഗമം.

സംസ്ഥാനത്തെ 25,000 ലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാർ, ഡിഎൽഒമാർ എന്നിങ്ങനെ 75,000 ൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുക്കും. മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിലെ മുഴുവൻ നേതാക്കളും മഹാസംഗമത്തിൽ പങ്കെടുക്കും.

Related Posts

Leave a Reply