തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽകൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ വീട്ടിൽ നിധിൻ (20) എന്നിവരെയാണ് ഇൻസ്പെക്ടർ പി കെ ദാസ്, എസ് ഐ അശ്വിൻ റോയ്, എ എസ് ഐ ആഷ്ലിൻ ജോൺ, സിപിഒ വി.കെ കിരൺ, ഇ.എ ശ്രീജിത്ത്, എം. ആഷിഖ്, പി. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു
