കൊച്ചി: ടൂര്‍ പോകാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ നാലംഗ സംഘം പിടിയില്‍. ആലുവ കാഞ്ഞൂര്‍ ഭാഗത്ത് മരോട്ടിക്കുടി വീട്ടില്‍ ലിന്റോ(26), മലപ്പുറം നിലമ്പൂര്‍ കരിമ്പുഴ ഭാഗത്ത് വിശാലില്‍ വീട്ടില്‍ മുഹമ്മദ് നിവാസ്(23), മുനമ്പം പള്ളിപ്പുറം ചെറായി ഭാഗത്ത് കല്ലുംത്തറ വീട്ടില്‍ അഭിനവ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ടൂര്‍പോകാമെന്ന പറഞ്ഞ് കടത്തിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ കാറിലും മറ്റും കറങ്ങി നടന്നതാണ് കേസിന് കാരണമായത്.
പ്രതികളിലൊരാളായ അഭിനവ് കുട്ടിയെ താമസ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു. മറ്റൊരു പ്രതി ലോഡ്ജില്‍ മുറിയെടുത്ത് കുട്ടിയ്ക്ക് ലഹരി വസ്തുക്കള്‍ നല്‍കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഘത്തിലെ ടാക്‌സി ഡ്രൈവറായ പ്രതി നിവാസ് കുട്ടിയെ കാറില്‍ കൊണ്ടുനടന്ന് മദ്യം നല്‍കുകയും ശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.
സംഘത്തിലെ നാലാമനായ വൈശാഖ് ഇയാളുടെ കാറില്‍ കയറ്റി ചെറായിലും ആലങ്ങാട് സറ്റേഷന്‍ പരിധിയിലുള്ള വല്യപ്പന്‍പടി ഭാഗത്തുള്ള വാടകവീട്ടില്‍ എത്തിച്ച് വിവിധ തരത്തിലുള്ള മാരകമായ ലഹരി വസ്തുക്കള്‍ പെണ്‍കുട്ടിക്ക് നല്‍കി. തുടര്‍ന്ന് കുട്ടിയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടാവുകയും ചെയ്തു.