Kerala News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷീനയുടെ ദുരിതത്തിന് അറുതിയില്ല. അടുത്ത മാസം വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാകും. തുടർ ചികിത്സയിൽ സർക്കാർ ഇടപെടണമെന്നാണ് ഹർഷിനയുടെ ആവശ്യം.  കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരുടെ അശ്രദ്ധ മൂലം ജീവിതം തുലാസിലായതാണ് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹർഷീനയുടേത്. വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്തിട്ടും ആരോഗ്യപ്രശ്‌നങ്ങൾ വിടാതെ കൂടെയുണ്ട്. വയറിനുള്ളിൽ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് വീണ്ടും ശസ്ത്രക്രീയ. അടുത്ത മാസം 11 നാണ് അഞ്ചാമത്തെ ശസ്ത്രക്രിയക്ക് വിധേയേയാകേണ്ടത്. മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്ന് പൊലിസ് കണ്ടെത്തിരുന്നു. 2 ഡോക്ടർമാരും, 2 നഴ്‌സുമാരെയും പ്രതി ചേർത്ത് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. വൈകാതെ വിചാരണ നടപടികൾ ആരംഭിക്കും എന്നാണ് സൂചന.

xr:d:DAFBA6ClTbw:582,j:37464554111,t:22100815

Related Posts

Leave a Reply