Kerala News

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് വയനാട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍


പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് വയനാട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍. വൈത്തിരിയില്‍ വച്ച് എലത്തൂര്‍ സി.ഐ സായൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വിദേശത്തെ സാമ്പത്തിക തര്‍ക്കമാണ് പയ്യോളി സ്വദേശി ഷൗക്കത്തിനെ തട്ടികൊണ്ടു പോകാന്‍ കാരണം. തലക്കുളത്തൂരിലെ ബന്ധുവീടിന് സമീപത്തുവച്ചാണ് ഷൗക്കത്തിനെ കാറിലെത്തിയ സംഘം ഇന്നലെ രാത്രി 10 മണിയ്ക്ക് തട്ടികൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെയാണ് എലത്തൂര്‍ പൊലിസിന് പരാതി ലഭിച്ചത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈത്തിരിയില്‍ വച്ച് സലീം, ജംഷീര്‍, അജ്മല്‍, അന്‍സിക്, നൗഫല്‍ എന്നിവരെ പിടികൂടിയത്. വിദേശത്തുണ്ടായ സാമ്പത്തിക തര്‍ക്കവും മറ്റൊരു കേസിലെ പരാതി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു തട്ടികൊണ്ടുപോയത്. പ്രതികള്‍ ഷൗക്കത്തിനെ മര്‍ദിക്കുകയും ചെയ്തു. ഷൗക്കത്തിനൊപ്പം വിദേശത്ത് ജോലി ചെയ്യുന്ന ഒരാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply