Kerala News

പ്രത്യേക തരം ബനിയനുണ്ടാക്കി ശരീരത്തിൽ കെട്ടിയൊളിപ്പിച്ച് പണം കടത്തൽ; ഇയാളിൽ നിന്ന് 26.55 ലക്ഷം രൂപ പിടികൂടി.

പാലക്കാട്: പ്രത്യേക തരം ബനിയനുണ്ടാക്കി ശരീരത്തിൽ കെട്ടിയൊളിപ്പിച്ച് പണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി താനാജി ഷിൻഡെയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 26.55 ലക്ഷം രൂപ പിടികൂടി. വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിലെ പരിശോധനക്കിടെയാണ് വെറൈറ്റി കുഴല്‍പ്പണം കടത്ത് പിടികൂടിയത്. കെഎസ്ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്നു താനാജി. ബനിയനിൽ രഹസ്യ അറകൾ തുന്നിപിടിപ്പിച്ചായിരുന്നു പണം കടത്ത്. ഇയാള്‍ കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് പണം കൊണ്ടുപോവുകയായിരുന്നു. ബനിയൻ വിദ്യ ഉപയോഗിച്ച് താനാജി ഇതിനു മുമ്പും  കുഴൽപണം കടത്തിയിട്ടുണ്ട്. ഇയാളെ തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറി.

Related Posts

Leave a Reply