Kerala News

‘പ്രതിഷേധം മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍; ചാവേര്‍ സംഘത്തിനെ അയക്കുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് പറയണം’; മന്ത്രി പി പ്രസാദ്

നവകേരള സദസിനായി കോണ്‍ഗ്രസുകാര്‍ നടത്തുന്ന പ്രതിഷേധം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് മന്ത്രി പി പ്രസാദ്. ചാവേര്‍ സംഘത്തിനെ അയക്കുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാര്‍ എന്തിനാണ് പ്രതിഷേധവുമായി വരുന്നതെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു.

വെറുതെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ആസൂത്രണമായി നടത്തുന്ന പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഓരോ കുടംുബത്തിന്റേയും പ്രതീക്ഷകളായ യുവാക്കളാണ് വണ്ടിയുടെ മുന്‍പിലേക്ക് എടുത്തു ചാടുന്നതെന്നും ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

പ്രകോപനപരമായ സമരമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അസഭ്യമാണ് വിളിക്കുന്നതെന്നും മന്ത്രി പറയുന്നു. ഒരു രക്തസാക്ഷിയെ ആവശ്യമായി വരുന്നതുകൊണ്ടാണ് വാഹനത്തിന്റെ മുന്‍പിലേക്ക് ചാടി പ്രതിഷേധിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ പ്രതിഷേധത്തിനെതിരെ രൂക്ഷമായി മന്ത്രി വിമര്‍ശിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. പ്രതിഷേധിക്കാന്‍ സംഘചേര്‍ന്ന് വന്ന് അവിടെ നിന്ന പ്രവര്‍ത്തകരെ ആക്രമിക്കാന്‍ എത്തി. അപ്പോഴാണ് പ്രതിഷേധം രൂപപ്പെട്ടത്. അവിടെ സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നും ഊതിപ്പെരുപ്പിച്ചതാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Related Posts

Leave a Reply