പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ സന്ദർശന പരിപാടികൾക്കായാണ് രാഹുൽ അമേരിക്കയിൽ എത്തുന്നത്. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും.
9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും. അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.
അമേരിക്കയിലെ വിവിധ പരിപാടികളിലും രാഹുൽഗാന്ധി പങ്കെടുത്തേക്കും.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനം ആണിത്. യുഎൻ ജനറൽ അസംബ്ലിക്കായി സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം.