Kerala News

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ യുവാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അമിൽ ചന്ദ്രനാണ് (23) അറസ്റ്റിലായത്.

സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും തുടർന്ന് ഇടപ്പള്ളിയിലെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ശാരീരികമായും ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.

പീഡന ദൃശ്യങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വീണ്ടും ഹോട്ടലിലേക്ക് വരണമെന്നുള്ള ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്നാണ് കളമശേരി പൊലീസിൽ പരാതി നൽകിയത്.

Related Posts

Leave a Reply