India News International News Sports

പ്രഗ്നാനന്ദ നേടുമോ? – പ്രതീക്ഷയോടെ ഇന്ത്യ

ഫിഡെ ചെസ് ലോകകപ്പ് പ്രഗ്നാനന്ദ നേടുമോ? പ്രതീക്ഷയോടെ ഇന്ത്യ. ഇന്ന് വൈകിട്ട് 4.30 ന് ടൈ ബ്രേക്കര്‍. ഫൈനലിലെ രണ്ടാം ഗെയിമിലും അതിശക്തമായ മല്‍സരമാണ് പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നടത്തിയത്. രണ്ടുമല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞതോടെ ഇനി ടൈ ബ്രേക്കറിലാണ് രാജ്യം നോക്കുന്നത്. ഇന്നലെ 30 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനില അംഗീകരിച്ചത്.ചൊവ്വാഴ്ച നടന്ന ആദ്യകളി 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയിൽ പിരിഞ്ഞിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാമ്പ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർ‌മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്.

Related Posts

Leave a Reply