അച്ചടക്കലംഘനം നടത്തിയ നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ജിജി.വി ചേലപ്പുറം, അനിൽ ജോണ്‍, വിഷ്ണു എസ്. നായർ, ബി. വിജയൻപിള്ള എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. പോക്സോ കേസിൽപ്പെട്ടതിനെ തുടർന്നാണു പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി.വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കൊല്ലം – കായംകുളം സർവീസിൽ ഒരു യാത്രക്കാരിക്കു ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ചതിനാണു പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോണിനെ സസ്പെൻഡ് ചെയ്തത്. കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണു കണ്ടക്ടർ വിഷ്ണു എസ്. നായരെ സസ്പെൻഡ് ചെയ്തത്.
വിദ്യാർഥിയോടു മോശമായി പെരുമാറിയതിനാണു ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻപിള്ളയെ സസ്പെൻഡ് ചെയ്തത്.