Kerala News

പൊലീസ് സ്റ്റേഷനിൽ പരാക്രമവുമായി ഒറ്റയാൻ, കുടുങ്ങി പൊലീസുകാർ

പാലക്കാട്: സാധാരണ ഗതിയിൽ പരാതി നൽകാനുള്ളവരാണ് പൊലീസ് സ്റ്റേഷനിൽ എത്താറുള്ളത്. കള്ളന്മാരെയും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കാറുണ്ട്. എന്നാൽ പാലാക്കാട് നിന്നും പുറത്തുവന്ന വാ‍ർത്ത നാട്ടിലാകെ പരാക്രമം കാട്ടിയ ഒറ്റയാൻ പരാക്രമങ്ങൾക്കൊടുവിൽ പൊലീസ് സ്റ്റേഷനിലെത്തിയെന്നതാണ്. ആലങ്കാരികമായി പറഞ്ഞാൽ പരാതി നൽകാനോ, കീഴടങ്ങാനോ ആയിരുന്നില്ല ഈ കാട്ടാന പാലക്കാടെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ എത്തിയത്. നാട്ടിലെ പരാക്രമത്തിന്‍റെ ബാക്കി കാട്ടാനായിരുന്നു ഈ കാട്ടാന പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലും എത്തിയത്.

പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെത്തിയ ഒറ്റയാൻ മണിക്കൂറുകളോളമാണ് ഇവിടെ നിലയുറപ്പിച്ചത്. കൊമ്പുകുലുക്കി ചിഹ്നം വിളിച്ച് ഒറ്റയാൻ നിലയുറപ്പിച്ചതോടെ സ്റ്റേഷനിലെ പൊലീസുകാർക്കും പുറത്തിറങ്ങാനായില്ല. ഇവിടെ തന്നെയായിരുന്നു ഇവരുടെ ക്വാർട്ടേഴ്സും. കഴിഞ്ഞ 3 ദിവസമായി സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോഴും കാട്ടാനയെ തുരത്തി പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ് പൊലീസുകാർ.

Related Posts

Leave a Reply