പൊലീസ് തലപ്പത്ത് അഴിച്ചുപണി. മലപ്പുറം എസ്പി എസ് ശശിധരനെ വിജിലൻസിലേക്ക് മാറ്റി. മൂന്ന് ജില്ലകളുടെ ചുമതലയിൽ കൊച്ചിയിൽ നിയമനം. സി എച്ച് നാഗരാജുവിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചു. എ അക്ബർ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്തേക്കില്ലെന്നു അറിയിച്ചിരുന്നു. തുടർന്നാണ് സിഎച്ച് നാഗരാജുവിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചത്. എ അക്ബറിനു എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
എസ് ശ്യാം സുന്ദറിനെ സൗത്ത് സോൺ ഐ.ജിയായി നിയമിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു ശ്യാം സുന്ദർ. ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി ആയിരുന്ന പുട്ട വിമലാദിത്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി നിയമിച്ചു. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ച് ഡിഐജിയുടെ അധികചുമതല നൽകി. ഹരിശങ്കറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു. ജെ ഹിമെന്ദ്രനാഥിനെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ആയി മാറ്റി നിയമിച്ചു.
നേരത്തെ മലപ്പുറം പൊലീസിൽ വൻ അഴിച്ച് പണി നടത്തിയിരുന്നു. മലപ്പുറത്തെ ഡിവൈഎസ്പിമാരെ ഉൾപ്പെടെയാണ് മാറ്റിയത്. താനൂർ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറർ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി. മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.