Kerala News

പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്

തൃശൂര്‍ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് നിഥിന്‍ പുല്ലനെതിരെ കാപ്പ ചുമത്താന്‍ ഉത്തരവ്. കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്താന്‍ ഡിഐജി എസ് അജിതാ ബീഗം ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബര്‍ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍ പൊലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ വിവിധ സ്റ്റേഷനുകളിലായി നാല് കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്.

Related Posts

Leave a Reply