Kerala News Top News

പൊലീസ് ജീപ്പ് അടിച്ചുതകർത്ത് SFI -DYFI പ്രവർത്തകർ; പ്രതിയെ മോചിപ്പിച്ച് CPIM നേതാക്കൾ

ചാലക്കുടിയിൽ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു. ഐടിഐയിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയാണ് ജീപ്പ് റോഡിലൂടെ വരികയായിരുന്ന പൊലീസ് ജീപ്പ് തല്ലിപ്പൊളിച്ചത്. ആക്രമിച്ച പ്രവർത്തകനെ അറസ്റ്റ്‌ചെയ്യുന്നതിനിടെ സിപിഐഎം നേതാക്കളെത്തി പ്രതിയെ മോചിപ്പിച്ചു. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാലക്കുടി ഐടിഐയിൽ എബിവിപി എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിൽ പോലീസ് ഇടപെട്ടതാണ് പ്രകോപനത്തിന് കാരണം.

ഇന്ന് കോളേജിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്‌ഐ പ്രവർത്തകരും, സ്ഥലത്തെ ഡിവൈഎഫ്‌ഐ നേതാക്കളും ചേർന്ന് നഗരത്തിൽ ആഹാളാദപ്രകടനം നടത്തി. അതിനിടെയാണ് പോലീസ് ജീപ്പിന് മുകളിൽ കയറി നിന്ന് തല്ലിപ്പൊളിച്ചത്. ഈ സമയം 2 പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ശേഷം അക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ഇതോടെ സിപിഐഎം നേതാക്കളും വിഷയത്തിൽ ഇടപെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഐഎം നേതാക്കൾ മോചിപ്പിച്ചു. അതിനിടെ പോലീസ് ലാത്തി വീശി. ഇതോടെ നിധിൻ രക്ഷപ്പെട്ടു.

പോലീസ് സിപിഐഎം നേതാക്കളെ മർദ്ദിച്ചു എന്ന് പറഞ്ഞ് പിന്നീട് പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Posts

Leave a Reply