Kerala News

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം MDMA പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്തിലീൻ ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (MDMA) രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ എംഡിഎംഎ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.

Related Posts

Leave a Reply