Kerala News

പൊന്നറ ശ്രീധർ 126 -ാo ജന്മദിനം ; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും തിരുവനന്തപുരം തമ്പാനൂരിൽ

തിരുവനന്തപുരം; നാഗ്പൂർ എഐസിസി തീരുമാനപ്രകാരം വിദ്യാലയങ്ങൾ ബഹിഷ്കരിച്ചു പൊതുപ്രവർത്തനത്തിനായി ഇറങ്ങിയ കർമധീരനും നിസ്വാർത്ഥനുമായ ജന സേവകനാണ് പൊന്നറ ശ്രീധരൻ. 1923 ലെ നാഗ്പൂർ സത്യാഗ്രഹവും 1924 ലെ ബെൽഗാം എഐസിസിലും പങ്കടുത്തു. വായിക്കാം സത്യാഗ്രഹത്തിന് ശക്തമായ പിന്തുണ നൽകി.
1930 ഏപ്രിൽ 30 നു പൊന്നറ ക്യാപ്റ്റൻ ആയി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ഉപ്പുസത്യാഗ്രഹത്തിനു പിന്തുണ പ്രഘ്യപിച്ചു നടത്തിയ കാൽനട ജാഥ ചരിത്ര സംഭവം ആണ്.
1922 – 1930 കാലയളവിൽ കോൺഗ്രസ് പ്രവർത്തനത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയതും തിരുവനന്തപുരം നഗര കേന്ദ്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് ഓഫീസ് സ്ഥാപിച്ചതും അദ്ദേഹമാണ്.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്, യൂത്ത് ലീഗ്, സോഷ്യലിസ്റ്റ് പാർട്ടികൾ എന്നിവയുടെ ആരംഭകാലം മുതൽ ഉള്ള നേതാവ്, ഒട്ടനവധി പ്രക്ഷോപങ്ങളിൽ കഠിന മർദ്ദനവും ജയിൽവാസവും. സ്വാതന്ത്ര്യ പ്രാപ്തിയോടെ എം എൽ എ, മേയർ എന്നീ നിലയിൽ ശ്രദ്ധേയ പ്രവർത്തനം. 1950 -1965 കാലയളവിൽ അദ്ദേഹം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ മുഴുകി. നിർഭയനും നിസ്വാർത്ഥനുമായ പൊതുപ്രവർത്തകനായിരുന്നു. പൊന്നറ ശ്രീധർ 1966 ഫെബ്രുവരി 26 നു അദ്ദേഹം അന്തരിച്ചു.
അവിസ്മരണീയമായ പൊന്നറയുടെ അനുസ്മരണ പരുപാടിയിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
നെഹ്‌റു പീസ് ഫൗണ്ടേഷന് വേണ്ടി ദിനകാരൻപിള്ള, സെക്രട്ടറി . ഫോൺ . 9447785240

Related Posts

Leave a Reply