Entertainment India News

പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷമുണ്ടാകുന്ന നഷ്ടം 20,000 കോടി: റിഷബ് ഷെട്ടി

അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് റിഷബ് ഷെട്ടി. 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’യിലൂടെ റിഷബിന് ഇന്ത്യയിൽ ലഭിച്ച സ്വീകാര്യതയും വലുതാണ്. ഒരു സിനിമ പ്രവർത്തകൻ എന്നതിലുപരി വിനോദ വ്യവസായത്തിന്റെ ഭാഗമായി തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും റിഷബ് മറ്റ് നടന്മാരേക്കാൾ മുന്നിലാണ്. സിനിമയിൽ നടക്കുന്ന പൈറസിക്കെതിരെ സർക്കാരിന് പിന്തുണയറിയിക്കുകയാണ് ഇപ്പോൾ റിഷബ്.

‘പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപയാണ്. അതുകൊണ്ടുതന്നെ സിനിമ പൈറസി തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിൽ പിന്തുണയറിയിക്കുന്നു’, എന്നാണ് താരം പറഞ്ഞിരിക്കുന്നത്. നിരവധി സിനിമകളാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ എച്ച് ഡി ക്വാളിറ്റിയോടെ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം തമിഴ് ചിത്രം ലിയോ രണ്ടാമതും ചോർന്നതായി റിപ്പോർട്ടുകളെത്തിയിരുന്നു. ഇത് സിനിമയുടെ നിർമ്മാതാക്കൾ മുതൽ തിയേറ്റർ ഉടമകൾക്ക് വരെയുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.

അതേസമയം, റിഷബിന്റെ ഗ്ലോബൽ ബ്ലോക്ക്ബസ്റ്ററായ കാന്താരയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറക്കാർ നിലവിൽ കഥയുടെ പണിപ്പുരയിലാണ്. പ്രീക്വലായാണ് കാന്താര 2 ഇറങ്ങുക.

Related Posts

Leave a Reply