കോഴിക്കോട്: പേരാമ്പ്രയില്‍ സിഎന്‍ജിയുമായി പോയ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബാലുശ്ശേരി എകരൂലിലെ സിഎന്‍ജി സംഭരണ കേന്ദ്രത്തില്‍ നിന്നും നിന്നും കുറ്റ്യാടിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് സംഭവം.
ടാങ്കറിന്റെ മെയിന്‍ വാല്‍വിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവറാണ് വിവരം ഫയർ ഫോഴ്സിലും പൊലീസ് കണ്‍ട്രോള്‍ റൂമിലും വിളിച്ചറിയിച്ചത്. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ചോര്‍ച്ച അടച്ച് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു.