Kerala News

പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ കൂട്ടയടി

പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ കൂട്ടയടി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസ് നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെരുമ്പാവൂർ കാളച്ചന്തയിൽ ഉണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കമ്പി വടികളും മര കമ്പുകളും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ മൂന്ന് പേർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

നടുറോഡിലെ സംഘർഷത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. അതേസമയം സംഭവത്തിൽ പൊലീസ് നടപടി എടുത്തിട്ടില്ല. സമാനമായ തർക്കങ്ങളും ലഹരി മാഫിയുടെ അതിരുവിട്ട ഇടപെടലുകളും പ്രദേശത്ത് സ്ഥിരം സംഭവമാണെന്നും നാട്ടുകാർ പറയുന്നു.

Related Posts

Leave a Reply