Kerala News

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്ത ആശാ വർക്കറുടെ മൊബൈൽ ഫോൺ കവർച്ച

കൊച്ചി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്ത ആശാ വർക്കറുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി എൽദോസ് എന്ന് വിളിക്കുന്ന പൗലോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഫോൺ കവർന്നത്.

കാഷ്വാലിറ്റിയുടെ സമീപമുള്ള  മുറിയിലാണ് മൊബൈൽ ഫോൺ വച്ചിരുന്നത്. ഈ സമയം ഇവിടേക്ക് കടന്നുവന്ന പ്രതി അൽപ സമയം ഇവിടെ വിശ്രമിക്കുന്നു എന്ന വ്യാജേന ഇരുന്ന ശേഷം  മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ആശാവർക്കർ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിയെ  രാവിലെ ഇയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

Related Posts

Leave a Reply