Kerala News

പെരുമ്പാവൂർ ഓടയ്ക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗൾ, നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി 29 ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായിയാണ് വിവരം. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് കുറുപ്പുംപടി പോലീസ് വ്യക്തമാക്കി.

Related Posts

Leave a Reply