Kerala News

പെരുമ്പാവൂരിലെ കെഎസ്ഇബി യാർഡിൽ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ

കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെ എസ് ഇ ബി യാഡിൽ നിന്നും  വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. പശ്ചിമ ബംഗാൾ  മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാറമ്പിള്ളിയിലെ  കെഎസ്ഇബി യാഡിലെത്തിയ പ്രതി,  ഇവിടെ സൂക്ഷിച്ചിരുന്ന ഹാർഡ് വെയർ, എംഎസ് പ്ലേറ്റുകൾ, ബോൾട്ട്, നട്ട് തുടങ്ങിയ എടുത്തുകൊണ്ടുപോയി. യാർഡിന്റെ ചുമതലയുള്ള ലൈൻമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി.

Related Posts

Leave a Reply