പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ചാണ്ടി ഉമ്മന് ആശംസകൾ നേർന്ന് സ്വപ്ന സുരേഷ്. കന്നിയങ്കത്തിൽ മികച്ച നേട്ടം കൊയ്ത ചാണ്ടി ഉമ്മനും അവർ ആശംസ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് എന്നതിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണമെന്നും എന്തായാലും പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ എന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. ഇംഗ്ലിഷ് റൈം ആയ ജാക്ക് ആൻഡ് ജില്ലിന്റെ ഭാഗങ്ങൾ അവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ഉദ്ധരിക്കുന്നുണ്ട്. അന്തരിച്ച ഉമ്മൻ ചാണ്ടി സാർ ദൈവത്തിന്റെ വലതുഭാഗത്തിരുന്ന് പുതുപ്പള്ളിയുടെ വിജയം ആസ്വദിക്കുന്നുണ്ടാകുമെന്നും അവർ കുറിച്ചു.
