Kerala News

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ പിതാവ്.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ പിതാവ്. മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് വന്നപ്പോൾ കുടുംബത്തിൻറെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി കിട്ടി എന്ന് താൻ തെറ്റിദ്ധരിച്ചു എന്നും അദ്ദേഹം പറഞ്ഞു.  കേസിൽ പൊലീസ് അന്വേഷണം നിർത്തി. സി.ബി.ഐ അന്വേഷണം തുടങ്ങിയില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. തന്നെ വിശ്വാസമുള്ളവരോടാണ് താൻ പോകുന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്. വന്നപ്പോൾ ഉറപ്പ് കൂടി. സഹായിക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പിൽ സമരം നടത്തുമെന്ന നിലപാടിൽ നിന്ന് പിറകോട്ടില്ല. പെൺകുട്ടികളെയും പ്രതികളെയും ഡീനിനേയും അറസ്റ്റ് ചെയ്യണം. തന്റെ സമര മാർഗങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവിനോട് ചർച്ച ചെയ്തില്ല. തത്കാലം മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ ആലോചിക്കുന്നില്ല. മുഖ്യമന്ത്രി ഉറപ്പുതന്നിട്ടാണ് അന്ന് താൻ വിശ്വസിച്ചത്. അന്വേഷണം വഴിമുട്ടി എന്ന് പരാതി പറഞ്ഞിട്ടും ഭരണപക്ഷത്ത് നിന്ന് ആരും തന്നെ വിളിച്ചില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്ന് പറയുന്നില്ല. എന്നാൽ താൻ ചതിക്കപ്പെട്ടു എന്ന് സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുകയാണ്. കഴിഞ്ഞ 9 ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് പതിനാറിന് കേന്ദ്രസര്‍ക്കാരിന് കൈമാറിയെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല. അതേസമയം വൈസ് ചാന്‍സിലര്‍ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ച് കുറ്റവിമുക്തരാക്കിയ 33 പേരുടെയും സസ്പെന്‍ഷന്‍ കാലാവധി നീട്ടി. കടുത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് വൈസ് ചാന്‍സിലര്‍ രാജിവച്ചതെന്നാണ് സൂചന.

കഴിഞ്ഞ 9ന് വിജ്ഞാപനമിറങ്ങി, പതിനാറിന് കേന്ദ്രസര്‍ക്കാരിന് ആഭ്യന്തര സെക്രട്ടറി ഉത്തരവ് കൈമാറി. എന്നിട്ടും സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്ന സ്ഥിരീകരമാണ് പൊലീസിനുള്ളത്. അടച്ചിട്ടകുളിമുറിയില്‍ തൂങ്ങിയ നിലയിലാണ് സിദ്ധാര്‍ത്ഥനെ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും നേരിടേണ്ടി വന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

Related Posts

Leave a Reply