പുഷ്പാ 2 ദ റൂളിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. 2024 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ചിത്രം റിലീസ് ചെയ്യും. പുഷ്പ-ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതിക്കായി രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പയുടെ തിരിച്ചുവരവാണ് പുഷ്പാ 2. രശ്മിക മന്ദാനയാണു നായിക. മൈത്രി മൂവി മേക്കേഴ്സാണു ചിത്രം നിർമിക്കുന്നത്. സുകുമാറാണു ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം ഭാഷാ-ദേശപരമായ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പാന്‍-ഇന്ത്യന്‍ സിനിമാസമവാക്യങ്ങളെ തിരുത്തിയെഴുതിയത്. സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു ‘യൂണിവേഴ്സല്‍ ഹീറോ’ ആക്കിമാറ്റി. ഇപ്പോഴിതാ ‘പുഷ്പ 2: ദ റൂള്‍’ ആഗോള ഇന്ത്യന്‍ സിനിമാ സമവാക്യങ്ങളെ തിരുത്തുവാന്‍ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും രശ്‌മിക മന്ദാനയും രണ്ടാംഭാഗത്തിലുണ്ട്. ധനുഞ്ജയ് , റാവു രമേശ് , സുനിൽ, അനസൂയ ഭരദ്വാജ് , അജയ് ഘോഷ് എന്നിവരാണ് മറ്റുവേഷമിടുന്നത്.