Kerala News Uncategorized

പുഴയിൽ നിന്നും കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് കർണാടക പോലീസ് സ്ഥിരീകരിച്ചു.

ദിവസമായി മലയാളികൾ ക്ഷമയോടെ കാത്തിരുന്ന രക്ഷാ ദൗത്യത്തിനൊടുവിൽ ആശ്വാസവാർത്ത. കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിക്കരയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ ട്രക്ക് ഷിരൂരിലെ ഗംഗാവലി നദിക്കരയിൽ നിന്ന് കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. .അർജുനെ കാണാതായിട്ട് ഇന്ന് ഒമ്പതാം ദിവസം എത്തുന്നതിനിടയാണ് നിർണായക വിവരം പുറത്തുവരുന്നത്. ഗംഗ വലി നദിയിൽ നിന്ന് കഴിഞ്ഞദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു. 60 അടി ആഴത്തിലും നീളത്തിലും തിരച്ചിൽ നടത്താൻ കഴിയുന്ന deep ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് രാവിലെതന്നെ നദിയിൽ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ കനത്ത മഴയും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് വെല്ലുവിളിയായിരുന്നു. കരസേനയും നാവികസേനയും എന്‍ ഡിആർഎഫ് അഗ്നിരക്ഷാസേന പോലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള പോലീസ് മോട്ടോർ വാഹന വകുപ്പ് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് ഇപ്പോൾ അർജുന്റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു അർജുൻ കർണാടകയിലേക്ക് പോയത്. ജൂലൈ 16ന് രാവിലെ കർണാടക ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ കന്യാകുമാരി ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ അപകടത്തിൽപ്പെട്ട് കാണാതാകുന്നത്.

Related Posts

Leave a Reply