Kerala News

പുല്ലു വെട്ടുന്നതിനിടെ മലമ്പാമ്പ് കാലില്‍ ചുറ്റി;എല്ലുകള്‍ ഒടിഞ്ഞു,മസിലുകള്‍ക്കും ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം കങ്ങരപ്പടിയില്‍ മലമ്പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. അളമ്പില്‍ വീട്ടില്‍ സന്തോഷിനാണ് പരിക്കേറ്റത്. സന്തോഷിന്റെ കാല്‍മുട്ടിന് താഴെയുള്ള എല്ലുകള്‍ ഒടിഞ്ഞു. മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

വീടിനു സമീപത്ത് പുല്ലു വെട്ടുന്നതിനിടെ സന്തോഷിന്റെ കാലില്‍ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മലമ്പാമ്പിനെ കാലില്‍ നിന്നും നീക്കാനായത്. പരിക്കേറ്റ സന്തോഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എറണാകുളം ലിസി ആശുപത്രിയില്‍ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തലനാരിഴക്കാണ് സന്തോഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. ഏറെ നേരം മലമ്പാമ്പ് കാലില്‍ വരിഞ്ഞുമുറുക്കിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു.

Related Posts

Leave a Reply