Kerala News

പുന്നയൂര്‍ക്കുളം അണ്ടത്തോട് കടലില്‍ തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി

തൃശൂര്‍: പുന്നയൂര്‍ക്കുളം അണ്ടത്തോട് കടലില്‍ തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുകയായിരുന്ന അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാംവീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരുന്ന അഭിനേശ് പെട്ടെന്നെത്തിയ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അണ്ടത്തോട് അണ്ടിപ്പാട്ടില്‍ ഷക്കീറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉടന്‍ തന്നെ കടലിലേക്കിറങ്ങി അഭിനേശിനെ രക്ഷപ്പെടുത്തുകയായിരുന്നു. 

അഭിനേശിനെ കരയ്ക്ക് എത്തിച്ച ശേഷം ചികില്‍സയ്ക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് വടക്കേക്കാട് എസ് എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പഞ്ചായത്ത് അംഗങ്ങളായ കെ എച്ച് ആബിദ്, പി എസ് അലി എന്നിവരും സ്ഥലത്തെത്തി.

Related Posts

Leave a Reply