Kerala News

പുതുവർഷാഘോഷത്തിന് ഗോവയിൽ പോയ മൂന്ന് വൈക്കം സ്വദേശികളിൽ ഒരാളെ കാണാനില്ല, അന്വേഷണം

വൈക്കം: പുതുവർഷം ആഘോഷിക്കാൻ ഗോവയിലേക്ക് പോയ മൂന്ന് വൈക്കം സ്വദേശികളിൽ ഒരാളെ കാണാതായി. 19 വയസ്സുകാരനായ സഞ്ജയ് സന്തോഷിനെയാണ് കാണാതായത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. പുതുവർഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാർ പറയുന്നത്.  നാട്ടുകാരും സുഹൃത്തുക്കളുമായ രണ്ട് പേര്‍ക്കൊപ്പമാണ് സഞ്ജയ് ഗോവയ്ക്ക് പോയത്. ഡിസംബര്‍ 31ന് ബീച്ചിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയെ കാണാതായതെന്ന് കൂട്ടുകാര്‍ പറഞ്ഞു. ജനുവരി ഒന്നിന് തന്നെ ഇക്കാര്യം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറയുന്നു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. 

Related Posts

Leave a Reply