തൃശ്ശൂർ: തൃശ്ശൂർ പേരാമംഗലം അമ്പലക്കാവിൽ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടുന്നു. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ഇവര്‍ നവംബറിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
സുമേഷിനെയും ഭാര്യ സംഗീതയെയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. മകനെ കൊലപ്പെടുത്തിയ ശേഷം സുമേഷും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമം. കുട്ടിയുടെ അസുഖം സംബന്ധിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നുവെന്നും മറ്റ് സാമ്പത്തിക ബാധിത ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ബന്ധുക്കൾ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികളെത്തി വാതിൽ തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പേരാമംഗലം പൊലീസ് പറഞ്ഞു.
വീട് തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.